മുംബൈ:ജാതി പറഞ്ഞ് നിരന്തരം ശാരീരികവും മാസസികവുമായി പീഡിപ്പിച്ചതിനെത്തുടര്‍ന്ന് ദളിത് ഡോക്ടര്‍ പായല്‍ തദ്വി ആത്മഹത്യ ചെയ്ത കേസില്‍ മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍.പായലിന്റെ പായലിന്റെ റൂംമേറ്റ് ഡോ. ഭക്തി മൊഹാറ,ഡോ. ഹേമ അഹൂജ, ഡോ അങ്കിത ഖണ്ഡല്‍വാര്‍ എന്നിവരാണ് അറസ്റ്റിലായത്.മുംബൈ നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഡോക്ടര്‍
പായല്‍ മേയ്22 നാണ് ആത്മഹത്യചെയ്തത്.തുടര്‍ന്ന് പ്രതികള്‍ ഒളിവിലായിരുന്നു.
പായലിന്റെ ആത്മഹത്യക്കു കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം ബിവൈഎല്‍ നായര്‍ ആശുപത്രിക്ക് മുന്നില്‍ സമരം നടത്തിയിരുന്നു.ജാതിപീഡനം നടത്തിയ മൂന്ന് വനിതാ ഡോക്ടര്‍മാരാണ് പായലിന്റെ മരണത്തിന് കാരണമെന്ന് പായലിന്റെ ഭര്‍ത്താവ് ഡോ.സല്മാന് പറഞ്ഞു. സീനിയര്‍ ഡോക്ടര്‍മാര്‍ മകളെ നിരന്തരം ജാതിപറഞ്ഞ് പീഡിപ്പിക്കുന്നതായി പായലിന്റെ കുടുംബം ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഡോ.സല്മാന് പറഞ്ഞു.