കോഴിക്കോട് :യു എ പി എ കേസ് ചുമത്തപ്പെട്ട അലൻ ഷുഹൈബും താഹയും പ്രഥമദൃഷ്ട്യാ മാവോയിസ്റ് ബന്ധമുള്ളവരാണ് എന്ന് കോടതി കണ്ടെത്തി.ഇരുവരുടെയും ജാമ്യാപേക്ഷ തള്ളി .കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ നിലപാട് കൂടെ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.മഞ്ചിക്കണ്ടിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾക്കു സമാനമായ രേഖകളാണ് അലന്റെ കയ്യിൽ നിന്നും പിടിച്ചെടുത്തത് എന്നാണു പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന .താഹയുടെ മാതാവാകട്ടെ ജാമ്യം കിട്ടാതെ വന്നതോടെ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞു .പോലീസ് കെട്ടിച്ചമച്ച ദൃശ്യങ്ങളും വാർത്തകളും പ്രസിദ്ധീകരിച്ചതിനാലാണ് ജാമ്യം ലഭിക്കാത്ത സാഹചര്യം വന്നത് എന്നവർ ആരോപിച്ചു . മകനെതിരെ ഉള്ള എല്ലാ തെളിവുകളും കെട്ടിച്ചമച്ചതെന്നാണ് ഇരുവരുടെയും വീട്ടുകാർ പറയുന്നത് .വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അലൻ ശുഹൈബിന്റെ വീട്ടുകാർ പ്രതികരിച്ചു .
ഏതായാലും ഇത്തരമൊരു കേസിന്റെ തുടക്കത്തിൽ തന്നെ എന്തായാലും ജാമ്യം നൽകാനാവില്ല എന്ന് കോഴിക്കോട് സെഷൻസ് കോടതി വ്യക്തമാക്കിയതോടെ കാര്യങ്ങൾക്കെല്ലാം താത്കാലികമായൊരു തീരുമാനമായി .