മനാമ: ഖത്തര്‍ ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കുന്നുവെങ്കില്‍ തങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍ ഖലീഫ. ഖത്തറിനൊപ്പം ഉച്ചകോടിയില്‍ ഇരിക്കില്ലെന്നും ബഹിഷ്‌കരിക്കുമെന്നും ഖാലിദ് അല്‍ ഖലീഫ ട്വീറ്റ് ചെയ്തു.
സൗദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യു.എ.ഇ എന്നീ രാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഖത്തറിന്റെ ജി.സി.സി അംഗത്വം തടയണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ രാജ്യത്തിനെതിരായ ഉപരോധത്തിന് മുന്നില്‍ തലകുനിക്കില്ലെന്നും ഖത്തറിന്റെ പരമാധികാരത്തില്‍ കൈകടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പ്രതികരിച്ചു.