ന്യൂഡല്‍ഹി: 28 ശതമാനം ജിഎസ്ടി സ്ലാബിലുള്ള നിത്യോപയോഗ സാധനങ്ങളുടെ ഉയര്‍ന്ന നിരക്കിലുള്ള ജിഎസ്ടി കുറച്ചേക്കും. നികുതി നിരക്ക് കുറയുന്നതോടെ ഇവയുടെ ഉപഭോഗം കൂടുകയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമേഷന് കരുതുന്നു.
കൂടാതെ ഈ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായങ്ങള്‍ക്ക് ഇത് കരുത്തുപകരും. ചെറുവ്യവസായ സംരംഭങ്ങളുടെ ചില ഉത്പന്നങ്ങള്‍ക്ക് നിലവില്‍ 28 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍നിന്ന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
ഗുവാഹട്ടിയില്‍ നവംബര്‍ ഒമ്പത്, പത്ത് തിയതികളില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും.
വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍, ഇലക്ട്രിക്കല്‍ ഫിറ്റിങ്സ്, സിമെന്റ്, സീലിങ് ഫാന്‍, വാച്ച്, ഓട്ടോമൊബൈല്‍സ്, പുകയില ഉത്പന്നങ്ങള്‍, പോഷക പാനീയങ്ങള്‍, വാഹന ഭാഗങ്ങള്‍, പ്ലാസ്റ്റിക് ഫര്‍ണിച്ചര്‍, പ്ലൈവുഡ് തുടങ്ങിയവയ്ക്കുള്ള 28 ശതമാനം നികുതി നിരക്കാണ് പുനഃപരിശോധിക്കുന്നത്.