ഇസ്ലാമാബാദ്: ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക് വിദശകാര്യമന്ത്രി മഹമൂദ് ഖുറേഷി.അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ ശക്തമായ തെളിവുകളില്ലാതെ മസൂദ് അസറിനെതിരെ നടപടി എടുക്കാനാകില്ലേന്നും ഖുറേഷി പറഞ്ഞു.കഴിഞ്ഞ നാലു മാസമായി റാവല്‍ പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ മസൂദ് അസര്‍ ചികില്‍സയിലാണെന്നാണ് സൂചനകള്‍.
പുല്‍വാമ ഭീകരാക്രമണത്തിന് ആഹ്വാനം ചെയ്ത് പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ അയച്ച ശബ്ദ സന്ദേശം ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നു.പാക് സൈനിക ആശുപത്രിയിലിരുന്നാണ് സന്ദേശം അയച്ചതെന്നും കണ്ടെത്തിയിരുന്നു.അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മസൂദ് അസറിന്റെ ബന്ധു കൊല്ലപ്പെട്ടിരുന്നു.
Home INTERNATIONAL ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനിലുണ്ട്;സ്ഥിരീകരണവുമായി പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി