ന്യൂഡല്‍ഹി:ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അസര്‍ മരിച്ചുവെന്ന രീതിയിലുള്ള ശബ്ദ സന്ദേശങ്ങള്‍ പാക്കിസ്ഥാനില്‍നിന്നും പുറത്തുവരുന്നുണ്ട്. എന്നാല്‍ വാര്‍ത്ത പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല. ജെയ്ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ കുടിയായ മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു.കടുത്ത വൃക്കരോഗിയായ മസൂദ് ആശുപത്രിയില്‍ ചികില്‍സയിലാണെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മസൂദ് അസറായിരുന്നു.1994ല്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരുന്ന മസൂദ് അസര്‍. 1999 കാണ്ഡഹാറിലേക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ട് പോയപ്പോള്‍ യാത്രക്കാരെ തിരികെ നല്‍കണമെങ്കില്‍ മസൂദ് അസറിനെ വിട്ടുകിട്ടണമെന്ന് ഭീകരര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഇന്ത്യ അസറിനെ വിട്ടു നല്‍കുകയുമായിരുന്നു.2001ലെ പാര്‍ലമെന്റ് ആക്രമണവും,പഠാന്‍ കോട്ട് ആക്രമണവും ആസൂത്രണം ചെയ്തതും മസൂദ് അസറാണ്.
