തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ.ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധി വന്നിട്ടും സംസ്ഥാനം അനുകൂലമായി നിലപാടെടുക്കാത്തതിനെത്തുടര്‍ന്ന് ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാന്‍ ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
വിജിലന്‍സ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കള്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതിയാരോപണത്തില്‍ അന്വേഷണം തുടങ്ങിയതോടെയാണ് ജേക്കബ് തോമസ് സര്‍ക്കാരിന്റെ കണ്ണിലെ കരടായി മാറിയത്.ആദ്യം വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും നിര്‍ബന്ധിത അവധിയെടുപ്പിച്ചു.തുടര്‍ന്ന് പദവിയില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. സര്‍ക്കാരിന്റെ ഓഖി രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു ആദ്യ സസ് പെന്‍ഷന്‍.’സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’എന്ന സര്‍വീസ് സ്‌റ്റോറിയിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു രണ്ടാമത്തെ സസ്‌പെന്‍ഷന്‍. സര്‍വീസിലിരിക്കെ സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധികരിച്ചതും സസ്‌പെന്‍ഷനു കാരണമായി. തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജ്ജര്‍ വാങ്ങിയതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്നു പറഞ്ഞാണ് മൂന്നാമതും ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ചോദ്യം ചെയ്താണ് ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിച്ചത്.