തൊടുപുഴ:കേരളകോണ്‍ഗ്രസ് എം ചെയര്‍മാനായി
ജോസ് കെ മാണിയെ തെരഞ്ഞെടുത്ത തീരുമാനം കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുന്‍സിഫ് കോടതിയുടേതാണ് നടപടി. തെരഞ്ഞെടുപ്പ് നടത്തുന്നതും ജോസ് കെ മാണി ചെയര്‍മാന്റെ ഓഫീസ് കൈകാര്യം ചെയ്യുന്നതും സ്റ്റേ ചെയ്തിട്ടുണ്ട്.
ചെയര്മാന് തെരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു കാട്ടി പാര്‍ട്ടിയിലെ രണ്ടു സംസ്ഥാനക്കമ്മറ്റി അംഗങ്ങള്‍ നല്കിയ പരാതിയിലാണ് നടപടി. ചെയര്മാന് പദവി നിലനല്‍ക്കുന്നതല്ലെന്ന് പിജെ ജോസഫ് പറഞ്ഞിരുന്നു.
ഇന്നലെ കോട്ടയത്ത് വിളിച്ചുചേര്‍ത്ത സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ കേരളകോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. പിജെ ജോസഫ്,സിഎഫ് തോമസ് എന്നിവരടക്കം മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുത്തില്ല.