ഉത്തരകൊറിയ : ഒരിടവേളയ്ക്ക് ശേഷം യുഎസും ഉത്തര കൊറിയയും തമ്മിലുള്ള വ്യത്യാസങ്ങള്‍ വീണ്ടും തലപൊക്കുന്നു. യുഎസ് പ്രസിഡന്റിന് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തരകൊറിയയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ട്രംപ് യുദ്ധക്കൊതിയനും വിനാശകാരിയുമാണെന്നാണ് ഉത്തര കൊറിയ പറയുന്നത്. തങ്ങളുടെ ആണവ ആക്രമണം തടുക്കുന്നതിനു വേണ്ടിയാണ് ട്രംപ് ഏഷ്യയില്‍ തങ്ങുന്നതെന്നും ഉത്തര കൊറിയ വ്യക്തമാക്കി.
അതേസമയം ഒറ്റപ്പെട്ട രാജ്യങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായി മറ്റു രാജ്യങ്ങള്‍ ഐക്യത്തോടെ പ്രതിരോധിക്കണമെന്നും അടുത്തിടെ ചില രാജ്യങ്ങള്‍ നടത്തിയ ആണവപരീക്ഷണം ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. സ്വേച്ഛാധിപതിയുടെ വളഞ്ഞ ബുദ്ധിയുടെ പിടിയില്‍ അകപ്പെടരുതെന്നും വിയറ്റ്നാമിലെ ഡനാങ്ങില്‍ നടക്കുന്ന ഏഷ്യ-പസഫിക് ചര്‍ച്ചയില്‍ ട്രംപ് ഉത്തര കൊറിയയെ ഉദ്ദേശിച്ച് സൂചിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയായാണ് ട്രംപിനെതിരെ ഉത്തര കൊറിയ രംഗത്തുവന്നത്. ഒരു വിധത്തിലുമുള്ള ഭീഷണിയിലൂടെ തങ്കളെ ഭയപ്പെടുത്താനാകില്ലെന്നായിരുന്നു ട്രംപിനുള്ള ഉത്തര കൊറിയയുടെ മറുപടി.