ഇടുക്കി:26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നു;ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്.50 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറില്‍നിന്നും സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിടും.ഷട്ടര്‍ നാലു മണിക്കൂര്‍ തുറന്നു വയ്ക്കും.
ചരിത്രത്തില്‍ മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്.1992 -ലാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അവസാനമായി തുറന്നത്.