തിരുവനന്തപുരം:സമൂഹമാധ്യമങ്ങളിലെ ട്രോളുകള്‍ ഭയന്ന് പ്രശസ്തര്‍ പല വിഷയങ്ങളിലും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ മടിക്കുന്നെന്ന് നടിയും സംവിധായികയുമായ നന്ദിതാദാസ്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ഫോറത്തിലാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്.സമൂഹമാധ്യമങ്ങള്‍ മികച്ച പ്ലാറ്റ്‌ഫോമാണെങ്കിലും സ്വതന്ത്രാഭിപ്രായങ്ങള്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരും.ജനാധിപത്യത്തിലെ പൊതു ഇടങ്ങള്‍ നഷ്ടപ്പെടുകയാണ്. അത് വീണ്ടെടുക്കാന്‍ സ്വതന്ത്ര ചിന്താഗതിക്കാര്‍ ഒരുമിക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയും വേണമെന്ന് നന്ദിതാദാസ് പറഞ്ഞു.
കെഎം കമല്‍ ഓപ്പണ്‍ഫോറത്തില്‍  മോഡറേറ്ററായി. അക്കാദമി ചെയര്‍മാന്‍ കമല്‍,ചെലവൂര്‍ വേണു എന്നിവര്‍ പങ്കെടുത്തു.