ന്യു ഡെൽഹി :കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് ജയിലിൽ കഴിയുന്ന ഡി കെ ശിവകുമാറിനെ സന്ദർശിച്ചു .മുതിർന്ന നേതാവ് അംബിക സോണിയും കോൺഗ്രസ് അധ്യക്ഷയെ അനുഗമിച്ചു .
കർണാടക മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി കെ ശിവകുമാർ ഇപ്പോൾ തീഹാർ ജയിലിലാണ് .അനധികൃത സ്വത്തു സമ്പാദനവും ,കള്ളപ്പണം വെളുപ്പിക്കൽ ,ഹവാല ഇടപാട് എന്നിവയൊക്കെയാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.എട്ടരക്കോടിയുടെ വരുമാന സ്രോതസ്സും അന്വേഷണത്തിലാണ് . എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ് ആണ് ശിവകുമാറിന്റെ അറസ്റ്റ് ചെയ്തത് .ഡൽഹിയിലെ ശിവകുമാറിന്റെ വസതിയിൽ നിന്നും കണ്ടെടുത്ത എട്ടരക്കോടിയുടെ വരുമാന സ്രോതസ്സും അന്വേഷണത്തിലാണ് .
കോൺഗ്രസ് നേതൃത്വം അന്വേഷണം നേരിടുന്ന നേതാക്കൾക്കൊപ്പം നിൽക്കുന്നു എന്ന ശക്തമായ സന്ദേശമാണ് ഈ സന്ദർശനത്തിലൂടെ സോണിയ കേന്ദ്ര സർക്കാരിനും സ്വന്തം പാർട്ടിപ്രവർത്തകർക്കും നൽകുന്നത്.
കർണാടകത്തിലെ ദൾ-കോൺഗ്രസ് മന്ത്രിസഭ അട്ടിമറിക്കാൻ ബി ജെ പി നടത്തിയ ശ്രമങ്ങൾ ചെറുത്തു നിന്ന നേതാക്കളിൽ പ്രമുഖൻ ഡി കെ ശിവകുമാറായിരുന്നു.ബി ജെ പി നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത് . നേരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മൻമോഹൻ സിങ്ങും ജയിലിൽ കഴിയുന്ന മുതിർന്ന നേതാവ് പി ചിദംബരത്തെ സന്ദർശിച്ചിരുന്നു .