ദില്ലി:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണ്ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ 9 ദിവസത്തേക്കു പ്രത്യേക സിബിഐ കോടതി റിമാന്‍ഡ് ചെയ്തു. 4 ദിവസത്തെ റിമാന്‍ഡായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.എല്ലാ ദിവസവും അരമണിക്കൂര്‍ ബന്ധുക്കള്‍ക്ക് ശിവകുമാറിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്കി.ശിവകുമാറിന്റെ അനധികൃത പണമിടപാടുകളുടെ നിരവധി തെളിവുകള്‍ ലഭിച്ചെന്നും ശിവകുമാറിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി നാലു ദിവസം ചോദ്യം ചെയ്തശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. 2017 ഓഗസ്റ്റില്‍ കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ദില്ലിയിലെ വസതിയില്‍ നിന്ന് പിടിച്ചെടുത്ത് 8 കോടിയോളം രൂപ കള്ളപ്പണമാണെന്നാണ് കണ്ടെത്തിയാണ് ആദായനികുതി വകുപ്പ് ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ അറസ്റ്റ്.