കോഴിക്കോട്: സിനിമയിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന് ടോവിനോ തോമസിനു പൊള്ളലേറ്റു. കോഴിക്കോട്ട് ‘എടക്കാട് ബറ്റാലിയന് 06’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കി. ടോവിനോയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
നാലുവശത്തും തീ ഉപയോഗിച്ചുള്ള രംഗത്തിന്റെ ചിത്രീകരണമായതിനാല്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്നു സംവിധായകന് പറഞ്ഞിട്ടും അത് സമ്മതിക്കാതെ ടോവിനോ അഭിനയിക്കാന്‍ തയ്യാറാവുകയായിരുന്നു. തുടര്‍ന്ന് സംഘട്ടനരംഗം പൂര്‍ത്തിയാക്കിയ സമയത്താണ് ടോവിനോയുടെ ശരീരത്തില്‍ പൊളളലേറ്റത്.
നവാഗതനായ സ്വപ്നേഷ് കെ.നായരാണ് എടക്കാട് ബറ്റാലിയന് 06 -ന്റെ സംവിധായകന്.തിരക്കഥ:പി ബാലചന്ദ്രന്. തീവണ്ടിയില്‍ ടോവിനോയുടെ ജോഡിയായിരുന്ന സംയുക്താ മേനോനാണ് ചിത്രത്തിലെ നായിക.