കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോള്‍ ഫൈനലില്‍ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ് സി കിരീടംചൂടി. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് പതിനാറുതവണ ചാമ്പ്യന്മാരായ മോഹന്‍ബഗാനെ ഗോകുലം തറപറ്റിച്ചത്. ആദ്യമായാണ് ഗോകുലം കേരള എഫ് സി ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യന്മാരാകുന്നത്.ക്യാപറ്റന് മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി ഇരട്ട ഗോള്‍ നേടിയത്.11 ഗോളുകള്‍ നേടി ടോപ്സ്കോറര്‍ കൂടിയായ മാര്‍കസ് ജോസഫിന്റെ മികവാണ് ഗോകുലത്തിന്റെ കുതിപ്പില്‍ നിര്‍ണായകമായത്.ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്കാരങ്ങളും മാര്‍ക്കസ് ജോസഫ് സ്വന്തമാക്കി.64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോള്‍.
ഇത് രണ്ടാം തവണയാണ് ഒരു കേരള ടീം ഡ്യുറന്റ് കപ്പ് സ്വന്തമാക്കുന്നത്. 1997ല്‍ എഫ്സി കൊച്ചിനാണ് ആദ്യം കപ്പ് നേടിയത്. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് കേരള ടീമിന്റെ കിരീട നേട്ടം.