തിരുവനന്തപുരം:യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത് വസ്തുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുന്‍പ് യുവതികള്‍ ശബരിമലയില്‍ എത്തിയെങ്കിലും തടസങ്ങള്‍ നേരിട്ടതിനാല്‍ ദര്‍ശനം നടന്നില്ല.എന്നാല്‍ ഇന്ന് അത്തരം തടസങ്ങളൊന്നും ഉണ്ടായിക്കാണില്ല, അതിനാലാണ് യുവതികള്‍ക്ക് ദര്‍ശനം നടത്താന്‍ സാധിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.ശബരിമല കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ വിശദമാക്കിയതാണെന്നും മുഖ്യമന്ത്രി പറയുന്നു.ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
യുവതികള്‍ സന്നിധാനത്ത് എത്തിയത് മഹാത്ഭുതമല്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു.യുവതികളെ സന്നിധാനത്ത് എത്തിക്കുന്നത് സര്‍ക്കാരിന്റെ അജണ്ഡയല്ലെന്നും പോകുന്നവര്‍ക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ തീരുമാനിച്ചിട്ട് കയറേണ്ടതല്ല,മറിച്ച് ഭക്തര്‍ അവരുടെ ഇഷ്ടത്തിന് കയറേണ്ട സ്ഥലമാണ് സന്നിധാനമെന്നും എകെ ബാലന്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്.പോലീസിന്റെ സുരക്ഷയിലായിരുന്നു ദര്‍ശനം നടത്തിയത്.