വടകര:തനിക്കെതിരായ ആക്രമണത്തില്‍ പ്രാദേശിക സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്ന് സിഒടി നസീര്‍.അക്രമത്തിന് പിന്നില്‍ തലശ്ശേരി കേന്ദ്രീകൃതമായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും നസീര്‍ ആരോപിച്ചു.ഈ കാര്യം പാര്‍ട്ടി പരിശോധിക്കുമെന്ന് എം വി ജയരാജന്‍ ഉറപ്പ് നല്‍കിയതായി നസീര്‍ പറഞ്ഞു.എന്നാല്‍ പാര്‍ട്ടി അന്വേഷണം കൊണ്ട് കാര്യമില്ലെന്നും നസീര്‍ പറഞ്ഞു. നസീറിനെ ആക്രമിച്ചതില്‍ സിപിഎമ്മിനു പങ്കില്ലെന്നായിരുന്നു സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം സിപിഎം നേതാക്കള്‍ പറഞ്ഞത്.നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് പി ജയരാജനും അതുതന്നെ പറഞ്ഞു.എന്നാല്‍ നേതാക്കളുടെ വാദം തള്ളുന്നതാണ് നസീറിന്റെ വെളിപ്പെടുത്തല്‍.സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ ശേഷമാണ് സിഒടി നസീര്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത്.