പാലക്കാട്:തന്നെ തോല്പിക്കാന് ഗൂഢാലോചന നടന്നെന്ന ആരോപണവുമായി എംബി രാജേഷ്.വ്യാജപ്രചരണങ്ങള്‍ക്കു പിന്നില്‍ ഒരു സ്വാശ്രയ കോളജ് മുതലാളിക്കും പങ്കുണ്ടെന്ന് രാജേഷ് ആരോപിച്ചു.പാലക്കാട്ട് വിജയ പ്രതീക്ഷയുണ്ടായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാജേഷിന് പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍പ്പോലും തിരിച്ചടി നേരിട്ടു.
എന്നാല്‍ പാര്‍ട്ടിയല്ല തന്റെ പരാജയത്തിനുത്തരവാദിയെന്ന് രാജേഷ് പറയുന്നു. ചെര്‍പ്പുളശേരി പാര്‍ട്ടി ഓഫീസില്‍ പീഡനം നടന്നെന്ന തരത്തില്‍ വ്യാജ പ്രചാരണം തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നടന്നു.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. ന്യൂനപക്ഷവോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്ഠനാണ് ബി രാജേഷിനെ തോല്‍പ്പിച്ചത്.