ചെന്നൈ: ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച താരമാണ് ശരത് കുമാര്‍. പിന്നീട് മോഹന്‍ലാലിനൊപ്പം വെളിപാടിന്റെ പുസ്തകത്തിലും താരം മിന്നി. ഇപ്പോള്‍ തമിഴിലേക്ക് ചേക്കേറിയിരിക്കുകയാണ് ഈ യുവതാരം.
വിശാല്‍ നായകനായ സണ്ടക്കോഴി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം സണ്ടക്കോഴി 2വില്‍ നിന്നുമാണ് അപ്പാനി ശരത്തിന് ഓഫര്‍ വന്നിരിക്കുന്നത്. ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുപ്രധാന കഥാപാത്രത്തിലേക്കാണ് ശരത്തിന് വിളി വന്നിരിക്കുന്നത്. സിനിമയുടെ ലൊക്കേഷനില്‍ വിശാലിനൊപ്പമുള്ള ഒരു ചിത്രം താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.