മീടൂ കാമ്പെയിന്റെ ഭാഗമായി ഏറ്റവുമധികം ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നത് ചലച്ചിത്രലോകത്തുനിന്നാണ്. ബോളിവുഡ്,തമിഴ്,മലയാള സിനിമാലോകത്ത് ഇതിനോടകം പ്രമുഖര്‍ മീടൂവില്‍ കുടുങ്ങി മാനം കെട്ടു.
ഒടുവിലിതാ നടി അമലാ പോളും മീടൂ ആരോപണമുന്നയിക്കുന്നു.തമിഴ് സംവിധായകന്‍ സൂസി ഗണേശനെതിരെയാണ് അമലയുടെ തുറന്നുപറച്ചില്‍.ലീന മണിമേഖല സൂസി ഗണേശനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു.ലീന മണിമേഖലയെ പിന്തുണച്ചാണ് അമലയുടെ വെളിപ്പെടുത്തല്‍.
‘തിരുട്ടുപയലെ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ സൂസി ഗണേശന്‍ മോശമായി പെരുമാറിയെന്ന് അമല പറയുന്നു.ശരീരത്തില്‍ സ്പര്‍ശിക്കാന്‍ സൂസി ഗണേശന്‍ ശ്രമിച്ചെന്നും ചിത്രത്തിന്റെ ലൊക്കേഷനില്‍ ഭയത്തോടെയാണ് നിന്നതെന്നും അമല പറഞ്ഞു.വളരെയധികം മാനസിക പീഡനം നേരിടേണ്ടി വന്നു.ലീന മണിമേഖലയുടെ പരാതി സത്യമാണെന്നും അമല പറഞ്ഞു.ലീന ദുരുദ്ദേശത്തോടെയാണ് തനിക്കെതിരെ ആരോപണമുന്നയിച്ചതെന്നാണ് സൂസി ഗണേശന്‍ പറഞ്ഞത്.