ചെന്നൈ:തമിഴ്നാട്ടിലെ ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ തന്റെ പാര്‍ട്ടിയായ ‘മക്കള്‍ നീതി മയ്യം’ തയ്യാറായിക്കഴിഞ്ഞുവെന്ന് നടന് കമല്ഹാസന്.അറുപത്തിനാലാം ജന്മദിനത്തിലാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നുവെന്ന കമല്‍ഹാസന്റെ പ്രഖ്യാപനമുണ്ടായത്. ‘എന്നാണ് ഉപതെരഞ്ഞെടുപ്പെന്ന് ഇതുവരെ അറിവായിട്ടില്ല. പക്ഷേ എന്ന് നടന്നാലും അതിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായിക്കഴിഞ്ഞു.ഞാന്‍ വാഗ്ദാനങ്ങളിലല്ല വിശ്വസിക്കുന്നത്. ജനങ്ങളില്‍ നിന്ന് നേരിട്ട് അഭിപ്രായം തേടുകയാണ്.കമല്ഹാസന് ചെന്നെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
തമിഴ്നാട്ടില്‍ ആകെ 20 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.ടിടിവി ദിനകരന് പക്ഷത്തേക്ക് കൂറുമാറിയ 18 എഐഎഡിഎംകെ- എംഎല്‍എമാരെ അയോഗ്യരാക്കിയിരുന്നു.ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് ഒഴിഞ്ഞ തിരുപ്പറക്കുണ്ട്രം മണ്ഡലത്തിലും എഐഎഡിഎംകെ എംഎല്‍എ എ.കെ ബോസിന്റെ മരണത്തോടെ ഒഴിഞ്ഞ തിരുവാരൂര്‍ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.തെരഞ്ഞെടുപ്പ് തീയതികള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.