ചെന്നൈ:ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റേയും ഡിഎംകെയുടേയും നേതൃത്വത്തില്‍ പ്രതിപക്ഷ മഹാസഖ്യം.ഡിഎംകെയ്ക്കു പുറമേ ഇടത് പാര്‍ട്ടികളും വിസികെ, എംഡിഎംകെ, ഐയുഎംഎല്‍ എന്നീപാര്‍ട്ടികളും യുപിഎ യുടെ ഭാഗമായി.സീറ്റ് വിഭജനത്തില്‍ ധാരണയായെന്നും 40 മണ്ഡലങ്ങളിലും സഖ്യമായി മത്സരിക്കുമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് സീറ്റുകള്‍ സംബന്ധിച്ച് ധാരണയായത്. പുതുച്ചേരി ഉള്‍പ്പെടെ 10 സീറ്റുകളില്‍ കോണ്‍ഗ്രസും 20 മുതല്‍ 25 വരെ സീറ്റുകളില്‍ ഡിഎംകെയും ബാക്കി സീറ്റുകളില്‍ ചെറു കക്ഷികളും മല്‍സരിക്കും.പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ സഖ്യത്തില്‍ ആശയകുഴപ്പം ഇല്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ബിജെപി – എഐഎഡിഎംകെ സഖ്യം നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഇത് മൂന്നാം തവണയാണ് ബി ജെ പി- അണ്ണാ ഡിഎംകെ സഖ്യമായി ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്.