ഒഡീഷ:ആന്ധ- ഒഡീഷ തീരത്ത് വീശിയടിച്ച തിത്‌ലി ചുഴലിക്കാറ്റില്‍ രണ്ട് മരണം. ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടമുണ്ടായി.പലയിടത്തും വൈദ്യുതിബന്ധം താറുമാറായി.18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒഡീഷയില്‍ 879 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.5 തീരദേശ ജില്ലകളില്‍ നിന്നായി ഏതാണ്ട് മൂന്നുലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.മുന്നൂറോളം ബോട്ടുകളും സജ്ജമാക്കി നിര്‍ത്തി.ഒഡീഷയിലെ ഗോപാല്‍പൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുന്നത്.
മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയാണ് കാറ്റിന്റെ പരമാവധി വേഗം. തെക്കു കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടങ്ങിയിട്ടുണ്ട്.ആന്ധ്രയ്ക്കും ഒഡീഷയ്ക്കും ഇടയിലുളള ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി.എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഇന്നു നാളെയും അവധി നല്‍കി.