തിരുവനന്തപുരം:കരകുളം മുല്ലശ്ശേരിയില് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു.മുല്ലശ്ശേരി സ്വദേശിനിയായ സ്മിത(38)യാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭര്‍ത്താവ് സജീവ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.
വീട്ടിലെ കിടപ്പുമുറിയിലാണ് സ്മിതയുടെ മൃതദേഹം കിടന്നത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും ഇന്നലെ രാത്രിയും വീട്ടില്‍നിന്ന വലിയ ബഹളം കേട്ടിരുന്നെന്നും അയല്‍ക്കാര്‍ പറയുന്നു. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് സജീവ് കുമാര്‍ സ്മിതയെ കൊലപ്പെടുത്തിയത്. കസ്റ്റഡിയിലെടുത്ത സജീവ്കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.