തിരുവനന്തപുരം:തിരുവനന്തപുരം നഗരസഭയിൽ സിപിഎം-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം. നഗരസഭ കൗൺസിൽ യോഗത്തിനിടയിലാണ് സംഘർഷം. ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തിനിടെ മേയർ വി.കെ.പ്രശാന്തിന് പരിക്കേറ്റു.ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.
സിപിഎം, ബിജെപി അംഗങ്ങൾ തമ്മിലുണ്ടായ ഉന്തിനും തള്ളിനുമിടയിലാണ് മേയർക്ക് പരിക്കേറ്റത്. ബിജെപി കൗൺസിലർമാർ മേയറെ കഴുത്തിനു പിടിച്ചു തള്ളിയെന്നാണ് ആരോപണം.മേയറെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതേത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി, എൽഡിഎഫ് കൗൺസിലർമാർ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധം നടത്തി.