തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അണുബാധ.സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററിലാണ് അണുബാധ കണ്ടെത്തിയത്. ഡയാലിസിസ് സെന്ററില്‍ അധികൃതര്‍ നടത്തുന്ന ദൈനംദിന പരിശോധനയിലാണ് ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയുണ്ടായതായി കണ്ടെത്തിയത്.                                                                    ഡയാലിസിസിന് ഫ്ളൂയിഡ് പമ്പ് ചെയ്യുന്ന ആര്‍ ഒ പ്ലാന്റില്‍നിന്നാണ് അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം.യൂണിറ്റിനെ അണുവിമുക്തമാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഡയാലിസിസ് യൂണിറ്റിലെ ഉപകരണങ്ങളെല്ലാം മാറ്റി.അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ എത്തിച്ച് ഡയാലിസിസ് തുടരും.കഴിഞ്ഞ ശനിയാഴ്ചയാണ് അണുബാധ കണ്ടെത്തിയത്.