തിരുവനന്തപുരം:വിമാനത്താവളത്തിലെ ജീവനക്കാരന്റെ ഒത്താശയോടെ നടത്തിയ സ്വര്‍ണ്ണക്കടത്ത് ഇന്റലിജന്‍സ് പിടികൂടി.തിരുവനന്തപുരം വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് 10 കിലോയോളം സ്വര്‍ണം പിടികൂടിയത്. ദുബായില്‍ നിന്നും എത്തിച്ച സ്വര്‍ണ്ണം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് കടത്താന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്.വിമാനത്താവളത്തിലെ ജീവനക്കാരുടെ ഒത്താശയോടെ സ്വര്‍ണ്ണക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണക്കടത്ത് പിടികൂടാനായത്.
സിഎസ്എഫ് ഉദ്യോഗസ്ഥരാണ് അനീഷിനെ പിടികൂടിയത്. ശുചിമുറിയില്‍ നിന്നാണ് സ്വര്‍ണം ലഭിച്ചതെന്ന് ഇയാള്‍ പറഞ്ഞതെങ്കിലും ദുബായില്‍നിന്നും വന്ന യാത്രക്കാരനില്‍ നിന്നും ഇയാള്‍ സ്വര്‍ണ്ണം വാങ്ങുന്നത് സിസിടിവി യില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇതാം അഞ്ചാം തവണയാണ് സ്വര്‍ണ്ണക്കടത്തിന് സഹായിക്കുന്നതെന്ന് അനീഷ് വെളിപ്പെടുത്തി.ഇയാള്‍ക്ക് സ്വര്‍ണ്ണം എത്തിച്ച യാത്രക്കാരനെതിരെയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.