തിരുവനന്തപുരം:ഒമ്പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഗ്രാഫിക് ഡിസൈനര്‍ അറസ്റ്റില്‍.തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരനായ വിജയ ആണ് തുമ്പ പൊലീസ് പിടിയിലായത്.കഴക്കൂട്ടത്തെ ഇയാളുടെ ഫ്ളാറ്റില്‍വെച്ചാണ് കുട്ടിയെ പീഢിപ്പിച്ചത്.ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 27 നാണ് കേസിനാസ്പദമായ സംഭവം.ചിത്രകലാ അധ്യാപകനായ വിജയ് തന്റെ ഫ്ളാറ്റില്‍ നടത്തിയ അവധിക്കാല ചിത്രരചനാ ക്ലാസ്സില്‍ പഠിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. വാഹനാപകടത്തില്‍ പരുക്കേറ്റിരുന്ന വിജയ് തന്റെ മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്നു പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തിരിച്ചു വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മ കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് പീഢനവിവരം അറിഞ്ഞത്.തുടര്‍ന്ന് ഇവര്‍ ശിശുക്ഷേമ സമിതിയെ സമീപിക്കുകയായിരുന്നു. കൗണ്‍സിലിംഗില്‍ കുട്ടി പീഡന വിവരം പറഞ്ഞതോടെയാണ് കേസ് തുമ്പ പൊലീസിന് കൈമാറിയത്.