തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.തൊളിക്കോട് ജമാഅത്തിലെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. പള്ളികമ്മിറ്റിയുടെ പ്രസിഡന്റ് ബാദുഷയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.
പീഡന വാര്‍ത്ത പുറത്തുവന്നതോടെ ജമാഅത്ത് കൗണ്‍സിലില്‍ നിന്നും ഷെഫീക് അല്‍ ഖാസിമിയെ നേരത്തെ പുറത്താക്കിയിരുന്നു.