തിരുവനന്തപുരം:ഗവര്‍ണര്‍ പദവി രാജിവച്ച തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നത് കുമ്മനം രാജശേഖരന് നഷ്ടം മാത്രമായിരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയായിരിക്കും കുമ്മനത്തിന്റേതെന്നും കടകം പള്ളി പറയുന്നു.
ഇന്നലെ മിസോറാം ഗവര്‍ണര്‍ പദവിയില്‍ നിന്നും കുമ്മനം രാജി വച്ചിരുന്നു. തിരുവനന്തപുരം മണണ്ഡലത്തില്‍ മല്‍സരിക്കാനാണ് രാജിവെച്ചതെന്നാണ് സൂചന. ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്ന മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മല്‍സരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങിയില്ല. സുരേഷ്‌ഗോപിയുടേയും പാര്‍ട്ടി സംസ്ഥാ അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടേയും പേരുകള്‍ ഉയര്‍ന്നുകേട്ടെങ്കിലും ആര്‍എസ്എസിന്റെ പിന്‍തുണ കുമ്മനത്തിനാണ്. തിരുവനന്തപുരത്ത് വിജയ സാധധ്യതയുള്ള ഒരേയൊരു സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനാണെന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍.