ചാവക്കാട്:തൃശ്ശൂര്‍ ചാവക്കാട് എടിഎം തകര്‍ത്ത നിലയില്‍.എസ്ബിഐയുടെ എടിഎമ്മിന്റെ സ്‌ക്രീനാണ് തകര്‍ത്തിരിക്കുന്നത്.പുലര്‍ച്ചെ ആറുമണിയോടെ എടിഎമ്മില്‍ എത്തിയ ഇടപാടുകാരനാണ് സംഭവം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്.എന്നാല്‍ 17 ലക്ഷം രൂപയുണ്ടായിരുന്ന എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.
പണം ലഭിക്കാത്തതിനെ തുടര്‍ന്ന് ആരെങ്കിലും എടിഎം സ്‌ക്രീന്‍ തല്ലിപ്പൊളിച്ചതാവാന്‍ സാധ്യത കൂടുതലാണെന്നാണ് പൊലീസ് പറയുന്നത്.എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.