തൃശൂര്‍: തൃശൂരില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ എക്സൈസിന്റെ പിടിയിലായി. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം 10 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാളെ തൃശൂരില്‍ എക്സൈസ് പിടികൂടിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അരക്കിലോയിലേറെ ഹാഷിഷ് ഓയിലുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശികളായ ജാബിര്‍, നൗഷാദ് എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. 10 ലക്ഷം രൂപ വിലയുള്ളതാണ് പിടികൂടിയ ഹാഷിഷ് ഓയില്‍.

ടിവി റാഫേല്‍, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, തൃശൂര്‍ 2000 രൂപ വരുന്ന ഒരു ഗ്രാമിന്റെ പാക്കറ്റുകളാക്കിയാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. ഹാഷ്ടാഗ് എന്ന പേരിലുള്ള വാട്!സ്ആപ്പ് ഗ്രൂപ്പുവഴി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു വില്‍പനയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതലാളുകള്‍ സംഘത്തിലുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും എക്സൈസ് അറിയിച്ചു.