ന്യൂഡല്‍ഹി:കൊടും ചൂടിനിടെ ആശ്വാസമായി കാലാവസ്ഥാ കേന്ദ്രത്തിന്റെ ആദ്യപ്രവചനം.രാജ്യത്താകെ
രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണില്‍ ഈ വര്‍ഷം കുറവുണ്ടാകില്ലെന്ന് ഇന്ത്യ മെറ്റീരിയോളജിക്കല്‍ സെന്റര്‍ (ഐഎംഡി) അറിയിച്ചു. ദീര്‍ഘകാല ശരാശരിയുടെ 96 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നും രാജ്യത്ത് എല്ലായിടത്തും ഒരേ അളവില്‍ തന്നെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐഎംഡി ജയറക്ടര്‍ ജനറല്‍ ഡോ.എംജെ രമേശ് അറിയിച്ചു.
ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാലു മാസക്കാലമാണ് രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ ലഭിക്കുക. കേരളത്തില്‍ കാലവര്‍ഷം മേയ് അവസാനത്തോടെയോ ജൂണ്‍ ആദ്യമോ എത്തുമെന്നും തമിഴ്നാട്ടിലൊഴികെ കനത്ത മഴയുണ്ടാകുമെന്നും ഐഎംഡി അറിയിച്ചു.ഇത്തവണത്തെ കൊടും വരള്‍ച്ചതകര്‍ന്നുപോയ കാര്‍ഷികമേഖലയ്ക്ക് ആശ്വാസമാണ് മണ്‍സൂണ്‍ പ്രവചനം.