കൊച്ചി: തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍ നിന്ന് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയ നടപടിയില്‍ ഇടപെടാനാവില്ലെന്ന്് ഹൈക്കോടതി.ജില്ലാ കലക്ടര്‍ അധ്യക്ഷയായ സമിതിക്ക് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.ആനയെ ഒഴിവാക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഉടമകളായ പേരാതൃക്കോവ് തെച്ചിക്കോട്ടുകാവ് പൂതൃക്കോവ് ദേവസ്വം നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.
വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നതും വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കേഗോപുര നട മുട്ടിത്തുറന്ന് പൂരവിളംബരം നടത്തുന്നതും തെച്ചിക്കോട്ട് രാമചന്ദ്രന് എന്ന ആനയാണ്.വലതുകണ്ണിന് കാഴ്ച നഷ്ടപ്പെട്ട പ്രായാധിക്യമുള്ള ആന ഇടയാന്‍ സാധ്യതയുണ്ടെന്നതും നിരവധിപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നതുമാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കാരണമായത്. തുടര്‍ന്ന് ആനപ്രേമികളും ആനയുടമകളും ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു.തെച്ചിക്കോട്ട് രാമചന്ദ്രനെ പങ്കെടുപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ആനകളെ പൂരത്തിന് വിട്ടുനല്‍കില്ലെന്ന് ആനയുടമകള്‍ അറിയിച്ചിരുന്നു.