ചെന്നൈ:തെരഞ്ഞെടുപ്പു റാലിക്കിടെ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസനെതിരെ ചെരുപ്പേറ്.ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ വെച്ചായിരുന്നു ആക്രമണം.കമല്‍ ഹാസന്‍ സംസാരിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ വേദിയിലേക്ക് ചെരുപ്പുകള്‍ വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ചെരുപ്പ് കമല്‍ഹാസന്റെ ശരീരത്ത് കൊണ്ടില്ല.സംഭവത്തില്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരുടെ പരാതിയില്‍ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകരായ 11 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.ഗോഡ്സേയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന കമല്‍ഹാസന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നാണ് സൂചന.
കഴിഞ്ഞദിവസം അരവാക്കുറിശ്ശിയിലെ തെരഞ്ഞെടുപ്പു പ്രചരണത്തിനിടയിലാണ് കമല്‍ഹാസന്‍ വിവാദ പരാമര്‍ശം നടത്തിയത്. ”സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒര ഹിന്ദുവാണ്.അത് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സേയാണ്”എന്നായിരുന്നു സമല്‍ഹാസന്റെ പരാമര്‍ശം. തുടര്‍ന്ന് കമല്‍ ഹാസനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിജെപി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കമലിനെതിരെ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്.