ഭോപ്പാല്‍:മധ്യപ്രദേശ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി കമല്‍നാഥ്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് അധികാരമേറ്റ് രണ്ടുമണിക്കൂറിനുള്ളില്‍ എഴുതിത്തള്ളിയത്. കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. കൂടാതെ തൊഴിലവസരങ്ങളുടെ 70 ശതമാനവും മധ്യപ്രദേശുകാര്‍ക്ക് മാറ്റി വെച്ചില്ലെങ്കില്‍ വ്യവസായ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കില്ലെന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവെച്ചു.
അധികാരത്തിലെത്തി ഏഴ് ദിവസത്തിനകം മൂന്ന് സംസ്ഥാനങ്ങളിലെയും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്.എന്നാല്‍ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം കമല്‍നാഥ് വാഗ്ദാനം യാഥാര്‍ത്ഥ്യമാക്കി.കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള തീരുമാനത്തെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തു.ഇനി രാജസ്ഥാനും ഛത്തീസ്ഗഢും
തീരുമാനമെടുക്കുമെന്നും രാഹുല്‍ പറഞ്ഞു.
മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കാര്‍ഷിക പ്രതിസന്ധി തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായത്.