കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെയുള്ള കേസില്‍ നടപടി വൈകുന്നതില്‍ സംസ്ഥാന പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ.കൊച്ചിയില്‍ കന്യാസ്ത്രീകള്‍ ഉപവാസസമരം നടത്തുന്ന വേദിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കെമാല്‍ പാഷ ഇങ്ങനെ പറഞ്ഞത്.പരാതി ലഭിച്ച് ഇത്രയും ദിവസമായിട്ടും,തെളിവുകളുണ്ടായിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകിപ്പിക്കാന്‍ ഡിജിപിക്ക് നാണമില്ലേ എന്നും കെമാല്‍പാഷ ചോദിച്ചു.
ബിഷപ്പിനെ ഉടന്‍ അസ്റ്റ് ചെയ്യണമെന്നും ഇത് ഇനിയും വൈകുന്നത് തെറ്റാണെന്നും കെമാല്‍ പാഷ പറഞ്ഞു.ബിഷപ്പിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ പൊലീസും ബിഷപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ടാണെന്നും കെമാല്‍ പാഷ ആരോപിക്കുന്നു.
ബിഷപ്പിനെ എത്രയും വേഗം അറസ്റ്റ് ചെയ്ത് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കണം.ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തത് പോലീസ് അറസ്റ്റ് ചെയ്യില്ലെന്ന ഉറപ്പു ലഭിച്ചതിനാലാണെന്നും കെമാല്‍ പാഷ പറഞ്ഞു.