തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ലെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം.
സിപിഎം നേതൃത്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തിലാണ് ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ് എന്‍സിപി നേതാവി ടി. പി. പീതാംബരന് മാസ്റ്റര്‍ പ്രതികരിച്ചത്.
കളക്ടറുടെ റിപ്പേര്‍ട്ട് അഭ്യൂഹങ്ങളാണെന്നും വ്യക്തമായ നിലപാടുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രാജി വെയ്ക്കുന്നതിന് അദ്യം കേസില്‍ കോടതിയുടെ വിധി വരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.