തിരുവനന്തപുരം:കവിത മോഷ്ടിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞിട്ടും ദീപാ നിശാന്തിന് കുരുക്കുവീഴുന്നു. കവിത മോഷണ വിവാദം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്കാന് ദീപ അധ്യാപികയായ കേരളവര്‍മ്മ കോളജ് പ്രിന്‍സിപ്പലിന് യുജിസി നോട്ടീസയച്ചു. വിവാദത്തില്‍ കോളേജ് മാനേജ്മെന്റിന്റെ നിലപാട് അറിയിക്കണമെന്നും യുജിസി ആവശ്യപെട്ടു.
അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ട് തൃശ്ശൂര്‍ സ്വദേശി സിആര്‍ സുകു നല്കിയ പരാതിയിലാണ് യുജിസിയുടെ ഇടപെടല്‍.കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ്.കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ ‘എന്ന കവിത മോഷ്ടിച്ചു സര്‍വീസ് മാഗസിനില്‍ ദീപ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചു നല്‍കിയതാണ് വിവാദമായത്.
2011 -ല്‍ കലേഷ് ബ്ളോഗില്‍ പ്രസിദ്ധീകരിച്ചതാണ് കവിത. തന്റെ കവിത മോഷ്ടിച്ചതാണെന്നു വെളിപ്പെടുത്തി കലേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിഷയം വലിയ ചര്‍ച്ചകള്‍ക്കു വഴിവെച്ചത്.