മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നായ ദൃശ്യത്തിനുശേഷം ജീത്തുജോസഫും, മോഹന്‍ലാലും വീണ്ടും ഒന്നിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലിനെ കൂടാതെ മറ്റൊരു സൂപ്പര്‍താരവും ചിത്രത്തിലുണ്ടാവും. തെന്നിന്ത്യന്‍ സൂപ്പര്‍നായിക തൃഷയാണ് ലാലിന്റെ ജോഡിയായി എത്തുക. ഇതിനുമുമ്പ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹേയ് ജൂഡ് എന്ന ചിത്രത്തിൽ നിവിന്റെ നായികയായി തൃഷ മലയാളത്തില്‍ എത്തിയിരുന്നു. രണ്ട് അന്യഭാഷാ ചിത്രങ്ങള്‍ക്കു ശേഷം ജീത്തു ജോസഫ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടാകും. വീണ്ടും ജീത്തുജോസഫും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ ദൃശ്യത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. കാരണം അത്രമാത്രം പ്രേക്ഷക പ്രീതി നേടിയ ഒരു ചിത്രമായിരുന്നു ദൃശ്യം.