ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കീര്‍ത്തി സുരേഷ് ആണ് മികച്ച നടി.ആയുഷ്മാന്‍ ഖുറാനയും (അന്ധദുന്‍) വിക്കി കൗശലുമാണ് (ഉറി) മികച്ച നടന്മാര്. മഹാനടി എന്ന ചിത്ത്രിലെ അഭിനയത്തിനാണ് കീര്‍ത്തിക്ക് പുരസ്കാരം ലഭിച്ചത്. ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ സംവിധായകന് ആദിത്യ ധറാണ് മികച്ച സംവിധായകന്.അന്തരിച്ച എം.ജെ.രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹകനുള്ള പുരസ്കാരം നേടിയത്.ഓള് എന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചതിനാണ് പുരസ്കാരം.ജോസഫ് എന്ന ചിത്രത്തിലെ അസാമാന്യ പ്രകടനത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്കാരം മലയാള ചിത്രം കമ്മാരസംഭവത്തിന് ലഭിച്ചു.
സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രെം നൈജീരിയയാണ് മികച്ച മലയാള ചിത്രം. മികച്ച തെലുങ്ക് ചിത്രം: മഹാനടി. മികച്ച ഹിന്ദി ചിത്രം അന്ധാഥുന്. മികച്ച ആക്ഷന്‍, സ്പെഷല്‍ എഫക്ട്സ് ചിത്രത്തിനുള്ള പുരസ്കാരം കെജിഎഫിന്. മികച്ച സംഗീത സംവിധായകന്: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്). മികച്ച സഹനടനുള്ള പുരസ്കാരം ആനന്ദ് കിര്‍കിരെയും (പുബാക്ക്) മികച്ച സഹനടിക്കുള്ള പുരസ്കാരം സുലേഖയും (ബദായി ഹൊ) സ്വന്തമാക്കി.