ദില്ലി:മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ ദേഹാസ്വാസ്ഥ്യത്തെ ത്തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോ-ന്യൂറോ വിഭാഗത്തില്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ അദ്ദേഹമെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അമിത് ഷായും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയും ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
വൃക്കരോഗവുമായി ബന്ധപ്പെട്ട് ഏറെ നാളായി ജെയ്റ്റ്‌ലി ചികില്‍സയിലായിരുന്നു. കഴിഞ്ഞ മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ് അദ്ദേഹം അമേരിക്കയില്‍ ചികില്‍സയ്ക്കു പോയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരുണ്‍ ജെയ്റ്റ്‌ലി മല്‍സരിച്ചില്ല.