ബെംഗളൂരു:ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് കര്‍ണാടകമന്ത്രി ജയമാല.ദൈവം തന്ന വിധിയാണിതെന്നും പൂര്‍വികരുടെ പുണ്യമെന്നും ജയമാല പറഞ്ഞു.ശബരിമല സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലിന്റെ പേരില്‍ വിവാദത്തിലായ ആളാണ് ജയമാല.
1986-ല്‍ ഏപ്രില്‍ മാസത്തില്‍ ശബരിമലയില്‍ താന്‍ പ്രവേശിച്ചുവെന്നും അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുവെന്നും ജയമാല വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങളുണ്ടാക്കി.27-ാം വയസിലായിരുന്നു ജയമാലയുടെ ശബരിമല സന്ദര്‍ശനം.വെളിപ്പെടുത്തലിനെത്തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ജയമാലയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.കന്നഡ സിനിമാ താരമായിരുന്ന ജയമാല കര്‍ണ്ണാടക സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയാണ്.