തിരുവനന്തപുരം: നഗരസഭയിലെ വിവിധ ജീവനക്കാരുടെ പ്രതിഷേധം തുടരുന്നതിനാല്‍ നഗരസഭ ഭരണം സ്തംഭനത്തില്‍. വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭ ആസ്ഥാനത്ത് എത്തുന്ന പൊതുജനങ്ങള്‍ നിരാശയോടെ മടങ്ങുന്നു.കഴിഞ്ഞ ദിവസം ജീവനക്കാര്‍ ജോലിയ്ക്ക് ഹാജരായി എങ്കിലും പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായില്ല. ഭീതിയോടു കൂടിയാണ് ജനങ്ങള്‍ നഗരസഭയില്‍ എത്തുന്നത്. ഇടതു ജീവനക്കാരുടെ സംഘടനയായ കേരള മുന്‍സിപ്പല്‍ സ്റ്റാഫ് യൂണിയന്‍ അംഗങ്ങള്‍ പ്രതിഷേധത്തിലാണ്. അതിനിടയില്‍തലസ്ഥാന നഗരസഭമേയര്‍ വി.കെ.പ്രശാന്തിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എട്ട് ബി.ജെ.പി.കണ്‍സിലര്‍മാര്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കി. ഇവരുടെ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.
മേയറുടെ പരാതി തികച്ചും രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്നും, മേയെറെ ആക്രമിച്ചത് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.സി പി എം പ്രവര്‍ത്തകരര്‍ ആക്രമണത്തില്‍ തങ്ങള്‍ക്കാണ് പരിക്ക് പറ്റിയയതെന്നും ഇതേ തുടര്‍ന്ന് ഇവര്‍ ആശുപത്രിയിലാണെന്നും പറയുന്നു. ബിജെപി കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, വിജയകുമാര്‍, ഹരികുമാര്‍, അനില്‍കുമാര്‍, വി.ഗിരി ,ആര്‍.സി. ബീന, സജി, ഉദയകുമാര്‍ എന്നീവരാണ് ഹര്‍ജി നല്‍കിയവര്‍. മേയറുടെ പരാതിയില്‍ ഇവര്‍ക്കെതിരെ മ്യൂസിയം പോലീസ് വധശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എം.പിമാര്‍ക്കും എം എല്‍ എ മാര്‍ക്കും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന് മേയര്‍ കേന്ദ്രത്തില്‍ കത്ത് അയിച്ചിരുന്നു. ഈ കത്ത് പിന്‍വലിക്കണമെന്നായിരുന്നു ബിജെപി കൗണ്‍സിലര്‍മാരുടെ ആവശ്യം. അതു വരെ സമാധാന അന്തരീക്ഷത്തില്‍ നടന്ന കൗണ്‍സില്‍ ബഹളത്തിലേക്കും അവിടെ നിന്നും മേയറെ വധശ്രമത്തിലേക്കും നയിച്ചതെന്നാണ് പോലീസ് കേസ്.ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.