ന്യൂഡല്‍ഹി:നടിയെ അക്രമികേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തിലേക്കു മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ട് ദിലീപ് ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.ഇത് പരിഗണിച്ചാണ് ഹരജി മാറ്റിയത്.ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍, അജയ് റസ്തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ദിലീപിനു നല്‍കാനാവില്ലെന്നും നല്‍കിയാല്‍ അത് നടിയെ അപമാനിക്കാനായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.ഇതിനു മറുപടി നല്‍കാനാണ് ദിലീപ് സമയം നീട്ടിച്ചോദിച്ചത്.നേരത്തേ ദൃശ്യങ്ങളാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.തുടര്‍ന്നാണ് ദിലീപ് ഇതേ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്.