ന്യൂഡല്‍ഹി: 2022 ഓടെ പട്ടിണിരഹിത, അഴിമതിമുക്ത, മാലിന്യരഹിത, തീവ്രവാദമോ, ജാതീയതയോ വര്‍ഗീയതയോ ഇല്ലാത്ത നവ ഇന്ത്യയ്ക്കായി കര്‍മ്മ പദ്ധതിയുമായി നീതി ആയോഗ്.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ കഴിഞ്ഞമാസം ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍ അവതരിപ്പിച്ച ന്യൂ ഇന്ത്യ@2022 എന്ന പദ്ധതിയിലാണ് നവ ഇന്ത്യ വിഭാവനം ചെയ്യുന്നത്.
ഇന്ത്യ മൂന്നാമത്ത വലിയ സാമ്പത്തികശക്തിയായി മാറുമെന്നും 2047 വരെ 8 ശതമാനം വളര്‍ച്ച നേടാനാകുമെന്നും പദ്ധതി രേഖ പറയുന്നു.
നിലവില്‍ എട്ട് ശതമാനമാണ് സാമ്പത്തിക വളര്‍ച്ച. അത് അങ്ങനെ തന്നെ നിലനിര്‍ത്തുകയാണ് വേണ്ടതെന്നും രാജീവ് കുമാര്‍ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയില്‍ 2019 ആവുമ്പേഴുക്കും 500 റോഡുകള്‍ കൂടി ഉള്‍പ്പെടുത്തും.
2022 ഓടെ രാജ്യത്തിന് ലോകോത്തര നിലവാരത്തിലുള്ള 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടിയുണ്ടാവും.