ഇസ്ലാമാബാദ്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കുമെതിരെ അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. കേസില്‍ ഇന്നലെ വിചാരണ ആരംഭിച്ചപ്പോഴാണ് നടപടി.
കഴിഞ്ഞ ജൂലൈയിലാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന് സുപ്രീം കോടതി ഷെരീഫിനെ പ്രധാനമന്ത്രി പദവിയില്‍ നിന്ന് നീക്കിയത്. ലോക രാജ്യങ്ങളെ പിടിച്ചുലച്ച പനാമ പേപ്പര്‍ അഴിമതിയിലാണ് ലണ്ടനിലെ ഷെരീഫിന്റെ അനധികൃത സ്വത്ത് സമ്പാദനം വെളിപ്പെടുന്നത്. മകള്‍ മറിയം ഷെരീഫിനെ കൂടാതെ മരുമകനും കേസില്‍ പ്രതിയാണ്.