ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ പൂട്ടുകയോ ശാഖകളുമായി ലയിപ്പിക്കുകയോ മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയോ ചെയ്യും. പിഎന്‍ബി നഷ്ടത്തിലുള്ള 200 മുതല്‍ 300വരെ ശാഖകളാണ് പൂട്ടുന്നത്.

പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാഖകള്‍ ലാഭത്തിലാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും മാനേജിങ് ഡയറക്ടറും സിഇഒയുമായ സുനില്‍ മേത്ത വ്യക്തമാക്കി. നിലവില്‍ ശാഖകളുടെ എണ്ണം 6,940 ബ്രാഞ്ടുകളാണ് ഉള്ളത്. ഏപ്രില്‍ജൂണ്‍ കാലയളവില്‍ ഒമ്പത് ശാഖകള്‍കൂടി തുറന്നു. അതേസമയം, സെപ്റ്റംബര്‍ ആയപ്പോള്‍ ആറ് ശാഖകള്‍ പൂട്ടുകയും ചെയ്തു.

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ പിഎന്‍ബി ഡിജിറ്റൈസേഷന്റെ ഭാഗമായി ബാങ്കുകള്‍ ശാഖകള്‍ അടയ്ക്കുകയും ബിസിനസ് സെന്ററുകള്‍ കൂടുതല്‍ തുറക്കുകയുമാണ് ചെയ്യുന്നത്.