തിരുവനന്തപുരം:പിജെ ജോസഫിന് കേരള കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നതാണ് അത് കാണിക്കുന്നതെന്ന് കോടിയേരി പറഞ്ഞു.നാണം കെട്ട് ഇനിയും കെ എം മാണിയുടെ കൂടെ തുടരണമോയെന്ന് ജോസഫ് ആലോചിക്കണമെന്നും മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി നീലേശ്വരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ആദ്യം ജോസഫ് താല്‍പര്യം അറിയിക്കണം.മഴയ്ക്കു മുന്‍പേ കുടപിടിക്കേണ്ടന്നും കോടിയേരി പറഞ്ഞു.