ന്യൂഡല്‍ഹി:ലോക് സഭ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പോളിങ് തുടങ്ങി.ഒമ്പത് സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളിലായി മൊത്തം 961 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.1.40 ലക്ഷം പോളിങ് ബൂത്തുകളാണ് തയാറാക്കിയിട്ടുള്ളത്.മഹാരാഷ്ട്ര (17), രാജസ്ഥാന് (13),യു.പി. (13),ബംഗാള്‍ (8),മധ്യപ്രദേശ് (6),ഒഡിഷ (6),ബിഹാര്‍ (5), ജാര്‍ഖണ്ഡ് (3),ജമ്മുകശ്മീര്‍ (1) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.
സി.പി.ഐ.യിലെ കനയ്യകുമാര്‍ (ബെഗുസാരായ്-ബിഹാര്‍),മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥ്(ചിന്ദ്വാഡ -മധ്യപ്രദേശ്), മധ്യപ്രദേശ് ബി.ജെ.പി. അധ്യക്ഷന്‍ രാകേഷ് സിങ്(ജബല്‍പുര്‍), പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്, സുനില്‍ദത്തിന്റെ മകള്‍ പ്രിയാദത്ത് (മുംബൈ നോര്‍ത്ത് സെന്‍ട്രല്‍), നടി ഊര്‍മിള മഡോന്ദ്കര് (മുംബൈ നോര്‍ത്ത്), മിലിന്ദ് ദേവ്റ (മുംബൈ സൗത്ത്),സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് (കനൗജ്-യു.പി.), ബാബുല്‍ സുപ്രിയോ, മൂണ്‍മൂണ്‍ സെന്‍ (അസന്‍സോള്‍-ബംഗാള്‍), ബി.ജെ.പി. മുന്‍നേതാവ് ജസ്വന്ത് സിങ്ങിന്റെ മകന് കോണ്‍ഗ്രസിലെ മാനവേന്ദ്രസിങ് (ബാര്മേഡ്-രാജസ്ഥാന്). എന്നിവരാണ് നാലാംഘട്ടം മല്‍സരിക്കുന്ന പ്രമുഖര്‍.കനത്ത സുരക്ഷയിലാണ് പോളിങ് നടക്കുന്നത്.